Wednesday 26 May 2010

വിദേശ മൂലധന നിക്ഷേപവും, ചെറുകിട വ്യവസായവും

ഇന്ത്യാ ഗവണ്‍മെന്‍റ് ഒരിക്കല്‍ കൂടി വിദേശ മൂലധന നിക്ഷേപകര്‍ക്കായി (FDI) മള്‍ട്ടി ബ്രാന്‍ഡ്,ചെറുകിട വ്യാപാരം  തുറക്കാന്‍ പോകുന്നു. വ്യവസായ വകുപ്പുതലത്തില്‍ ഇതിന് ആക്കം കൂട്ടുന്ന തകൃതിയായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്ത് ലക്ഷോപ ലക്ഷം പേര്‍ ഇന്ന് ജോലി ചെയ്തു വരുന്നുണ്ട്.  ഈ ഒരു സാഹചര്യത്തില്‍, വാള്‍മാര്‍ട്ട്, ടെസ്കോ തുടങ്ങിയ വന്‍കിട / കുത്തക കമ്പനികളെ ഇന്ത്യയില്‍ ചെറുകിട വ്യവസായ മേഖലയില്‍ മൂലധനം മുടക്കാന്‍ അനുവാതം കൊടുത്താല്‍ ഇന്ത്യയിലെ മേല്‍പറഞ്ഞ ലെക്ഷോപ ലക്ഷം വരുന്ന ചെറുകിട മേഖലയില്‍ ജോലി ചെയ്തു വരുന്നവരുടെ അന്നം മുടങ്ങും എന്നുള്ളതില്‍ യാതൊരു തര്‍ക്കവും വേണ്ട.

1962 ല്‍ "സാം വളമാര്‍ട്ട്" എന്ന അമേരിക്കക്കാരന്‍ ആരംഭിച്ച "വാള്‍ മ്മാര്‍ട്ട്" എന്ന കമ്പനി പടര്‍ന്നു പന്തലിച്ച്, ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത് പല പേരുകളില്‍ ആറിയപ്പെടുന്നു. ഉദാഹരണത്തിന് മെക്സിക്കോയില്‍ "വാള്‍ മെക്സു" എന്ന പേരിലാണ് അറിയപെടുന്നത്,. യു. കെ, യില്‍ "അസ്ദ" എന്ന പേരിലും, ജപ്പാനില്‍ "സീയു" എന്ന പേരിലും, ഇന്ത്യയില്‍ "ബെസ്റ്റു പ്രൈസ്", എന്ന പേരിലും അറിയപെടുന്നു. അര്‍ജന്റീന, ബ്രസീല്‍, കാനഡ, റിക്കോ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം വ്യവസായ മേഖല പൂര്‍ണമായും കയ്യടക്കി കഴിഞ്ഞു.

ഇതേ പോലെ തൊട്ടടുത്ത സ്ഥാനത്ത് നില്‍ക്കുന്ന ഒരു വന്‍കിട കമ്പനിയാണ് "ടെസ്കോ". ഇതൊരു ബ്രിട്ടീഷ്‌ ഇന്റര്‍നാഷനല്‍ കമ്പനിയാണ്. മൂന്നു ബില്ല്യന്‍ പൌണ്ടാണ് ആ കമ്പനി വെറും ലാഭം മാത്രം കണക്കാക്കിയിട്ടുള്ളത്.  ഇതേ രൂപത്തിലുള്ള വന്‍ സ്രാവുകളെ ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്ത് മൂലധനം നിക്ഷേപിക്കാന്‍ അനുവതിച്ചാല്‍ ഇന്ത്യയില്‍ നിലവില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നരുടെ കാര്യം പറയേണ്ടതില്ലല്ലോ.

കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി. യെ. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി  കൊണ്ട് വരുന്നത് വിദേശ കുത്തക കമ്പനികള്‍ക്ക് ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയെ കീഴടക്കാന്‍ വഴിയൊരുക്കുമെന്നുള്ളത് തീര്‍ച്ചയാണ്.

കഴിഞ്ഞ 2006 ല്‍, ഹൈദരാബാദില്‍ വെച്ച് നടന്ന കോണ്ഗ്രസ്സ് AICC, സമ്മേളനത്തില്‍ വിദേശ മൂലധന നിക്ഷേപകരെ ഇന്ത്യയില്‍ അനുവതിക്കില്ലെന്ന് തീരുമാനിച്ച അതേ കൊന്ഗ്രസ്സു പാര്‍ട്ടിയാണ് നേരെ തിരിച്ച് ആ തീരുമാനത്തിന്ന് വിപരീതമായി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യാ രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ചെറുകിട വ്യവസായ സ്ന്ഖടനകളും, ഈ നീക്കത്തിന് എതിരാണ്.  കമ്മ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) ഇതിനകം  ഈ നീക്കത്തിനെതിരെ പ്രതിരോധിച്ചു കഴിഞ്ഞു. (Communist Party Of India(Marxist))

No comments:

Post a Comment