Monday 24 May 2010

പി ഡി പി യോടുള്ള സമീപനം

മലപ്പുറം പോലെയുള്ള, മുസ്ലിം ലീഗിന് കാലാകാലങ്ങളായി ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ആ പാര്‍ട്ടിയെ കുറച്ചെങ്കിലും തകര്‍ക്കാന്‍ കഴിഞ്ഞത് ഈ അടുത്ത കാലത്തോടെയാണ്. യുവ തലമുറയില്‍ വന്ന ചിന്താഗതിയുടെ മാറ്റം, വിദ്ദ്യഭ്യാസത്തിന്റെ വളര്‍ച്ച, തുടങ്ങിയവ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഈ വളര്‍ച്ചയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴും, മുസ്ലിം ലീഗിനെയും, പാണക്കാട് തറവാടിനെയും തീവ്രമായി അനുകൂലിക്കുകയും, പിന്തുടരുകയും ചെയ്യുന്ന ഒരു വിഭാഗം ലീഗിന്റെ വോട്ടു ബാങ്കായി നിലനില്‍ക്കുന്നുണ്ട്. ആ വിഭാഗം മുസ്ലിം മത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണെന്നത്തില്‍ യാതൊരു സംശയവും വേണ്ട.ആ വിഭാഗത്തിനിടക്ക്, പ്രതേകിച്ചും തീരദേശ പ്രദേശങ്ങളില്‍ മദനിയെ പോലുള്ളവര്‍ക്ക് ഏറെ സ്വാധീനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കമ്മ്യുണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) യെ സംബന്ധിച്ച്, പാര്‍ട്ടി, പാര്‍ട്ടിയുടെ നിലപാടുകള്‍ കാലാകാലങ്ങളായി മാറ്റം വരുത്തിയിട്ടുണ്ട്. അത് ഒരൊറ്റ ദിവസം കൊണ്ട് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ നിന്നുള്ള സര്‍ക്കുലര്‍ കൊണ്ട് മാറ്റം വരുത്തുന്നതല്ല. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി കൈകൊണ്ട നിലപാടുകളിലും, കാഴ്ച്ചപാടുകളിലും എന്തങ്കിലും പോരായ്മയോ, അപാകതയോ വന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അക്കാര്യം തിരുത്തി മുന്നോട്ടു പോകും, അത് പാര്‍ട്ടിയുടെ സ്വഭാവമാണ്.

ഇവിടെ "പി ഡി പി മതേതരമോ" എന്ന തലകെട്ടോടെ ഹമീദ് ചേന്ന മങ്ങല്ലൂരിന്റെ ഒരു ലേഖനം ഇ. എ. ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതില്‍, കഴിഞ്ഞ പാര്‍ളമെന്റു തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും ,പൊന്നാനിയിലും, സി. പി. ഐ (എം), പി .ഡി. പി. എ കൂട്ട് പിടിക്കുകവഴി മാര്‍ക്സിസ്റ്റു പാര്‍ട്ടി അതിന്റെ ആതര്‍ശങ്ങള്‍ മതമൌലീക വാതികള്‍ക്ക് അടിയറ വെച്ചു എന്നെഴുതി കണ്ടു.
ജയില്‍ മോചിതനായ ശേഷം, അബ്ദുല്‍ നാസര്‍ മദനി തന്‍റെ നിലപാടുകളില്‍ മാറ്റം വരുത്തിയത് വളരെ പരസ്യ മായി തന്നെ അദ്ദേഹം പ്രസ്ന്ഗ ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വീകാര്ര്യമായ നിലപാടെടുത്ത മതനിയുമായി തിരഞ്ഞെടുപ്പില്‍ ഒരു ധാരണ മാത്രമേ ഉണ്ടാകിയിട്ടുള്ളൂ. അല്ലാതെ മദനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ്നല്‍കി സഖാവാക്കിയിട്ടില്ല. പാട്ടി സെക്രട്ടറി മദനിയുമായി വേദി പങ്കിട്ടപ്പോഴും, നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. സഖാവ് പിണറായി വിജയന്‍റെ പ്രസ്ന്ഗം ഇവിടെ( PINARAAYI )അല്പം കേള്‍ക്കാം.
അബ്ദുല്‍നാസര്‍ മദനി മാര്‍ക്സിസ്റ്റ്‌- ലെനിനിസ്റ്റു പാതയില്‍ വന്നു എന്ന് ആരും പറഞ്ഞിട്ടില്ല. പ്രാദേശിക തലങ്ങളില്‍ ചില നിലപാടുകളില്‍ യോജിച്ചു പോകാവുന്നവരുമായി തിരഞ്ഞെടുപ്പില്‍ ഒരു ധാരണ യുണ്ടാക്കി എന്നതില്‍ കവിഞ്ഞു മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് മദനിയുമായി യാതൊരു ബന്തവുമില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

ജയില്‍ മോചിതനായ മദനി, തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, തന്റെ നിലപാടുകളിലും, പ്രസംഗ ശൈലിയിലും മാറ്റം വരുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത് താഴെ കേള്‍ക്കാം.




ഹമീദ് ചേന്ന മങ്ങല്ലൂരിന്റെ ലേഖനത്തില്‍ മദനിയെ കുറിച്ചും, അയാളുടെ പാര്‍ട്ടിയായ പി.ഡി.പി, യെ കുറിച്ചും പറഞ്ഞ വരികള്‍ ഇങ്ങനെയാണ്.

"കേരളത്തില്‍ ഏകവ്യക്തികേന്ദ്രീകൃതമായ ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത്‌ പി.ഡി.പി.യാണ്‌. അബ്ദുനാസര്‍ മഅദനിയെ മൈനസ്‌ ചെയ്‌താല്‍ പിന്നെ പി.ഡി.പി.യില്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഉള്ളറിയണമെങ്കില്‍ മഅദനിയില്‍ തുടങ്ങുകയും മഅദനിയില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. "

ഇവിടെ ആ ഏക വ്യക്തി കേന്ദ്രീകൃത എന്നതില്‍ ആ വ്യക്തിയാണ് മദനി. അയാളാണ് തന്റെ തിരുത്തലുകളെ കുറിച്ച് പറയുന്നത്....

No comments:

Post a Comment