ഒക്ടോബര്‍ 2010 ഓടെ യുറോപ്പ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ (FTA)പൂര്‍ണ്ണമാകാന്‍ പോകുകയാണ്. ദൂരവ്യാപകമായ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാകുന്ന ഈ ഉടമ്പടിയുടെയും, അനുരഞ്ജന ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് മൂടിവെച്ചു കൊണ്ടിരിക്കുകയാണ്. ഈ ഒരു ഉടമ്പടിയുടെ ഫലമായി നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താരിഫ് തൊണ്ണൂറു ശതമാനത്തില്‍നിന്നും പൂജ്യത്തിലേക്ക് എത്തിക്കു മെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇതേ അവസരത്തില്‍ യുറോപ്പ്യന്‍ യൂണിയനില്‍ വന്‍തോതിലുള്ള സബ്സീഡിയോട് കൂടി ഉല്പാതിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുമിഞ്ഞു കൂടുകയും ചെയ്യും. പാമോയില്‍ ഉല്‍പന്നത്തിന്റെ കാര്യത്തില്‍ നാം ഇക്കാര്യം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.വിലകുറഞ്ഞ പാമോയില്‍ ഇറക്കുമതി ചെയ്തത് മൂലം നമ്മുടെ പാമോയിലിന് മാര്‍ക്കറ്റില്ലാതായി.
ഈ ഉടമ്പടിയില്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിചുങ്കം വന്‍തോതില്‍ വെട്ടി കുറക്കുവാനും നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ട്, ഇത് നമ്മുടെ ഉല്പാതന മേഖലയെ കാര്യമായി ബാധിക്കുമെന്ന് മാത്രമല്ല, തൊഴിലില്ലായ്മയും, മാര്‍ക്കറ്റുകളുടെ തകര്‍ച്ചയും വര്‍ദ്ദിപ്പിക്കുന്നതാണ്.
യുറോപ്പ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ അതിന്റെ അനുരഞ്ജന ചര്‍ച്ചകളുടേയും, ഉടംബടിയുടെയും പൂര്‍ണരൂപവും, എല്ലാവിധ രേഖകളും പാര്‍ള്ളമെന്‍റ് മുമ്പാകെ ചര്‍ച്ച ചെയ്യാതെ അതുമായി മുന്നോട്ടു പോകരുതെന്ന് യു. പി. യെ സര്‍ക്കാരിനെ താകീത് ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)ന്‍റെ ഈ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു
Tuesday, 25 May 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment