മങ്കടയില്‍ മഞ്ഞളാംകുഴി അലി ഓലപാമ്പ് കാണിച്ചു പേടിപ്പിക്കേണ്ട.
മങ്കട നിയോചക മണ്ഡലത്തില്‍ മഞ്ഞളാംകുഴി അലി സി. പി. ഐ. എംമ്മിന്‍റെ അടിത്തറ ഇളക്കാന്‍ മാത്രമൊന്നും വളര്‍ന്നിട്ടില്ല. ( A.Vijayaraghavan ) ഒരു ബിസ്സിനസ്സ് കാരന്റെ കച്ചവടത്തിലെ വില പേശലായിട്ടേ ജനങ്ങള്‍ അതിനെ കാണൂ..1960 മുതല്‍ മങ്കടയില്‍ നടന്നിട്ടുള്ള തിരഞ്ഞെടുപ്പ് ചരിത്രം അലി ഒന്ന് പരിശോധിക്കുന്നത് വീമ്പു പറച്ചിലിന് അയവ് വരുത്താന്‍ നല്ലതാണ്.
_______________________________________________________________________
വര്‍ഷം /
സ്ഥാനാര്‍ഥി / പാര്‍ട്ടി / വോട്ട് / ഭൂരിപക്ഷം
_______________________________________________________________________
1960
P.Abdul Majeed-- / ( ML ) / 24343 / 4306
Pookunjikoyathangal / ( CPI ) / 20037
_______________________________________________________________________
1965
Paloli Mohammedkutty / ( CPI. M ) / 17875 / 1293
K.K.Sayyid Ussan Koya / ( ML ) / 16582
A.K. Sethu Iyyer / ( INC ) / 6287
_______________________________________________________________________
1967
C.H. Mohammed Koya / ( ML with
CPM
sport) / 29503 / 24517
V.S.A.C.H. Thangal / ( INC ) / 4986
_______________________________________________________________________
1970
M.Moideen Kutty / ( ML ) / 30779 / 6341
Paloli MohammedKutty / ( CPI.M ) / 24438
_______________________________________________________________________
1977
Korambayil Ahammedhaji / ( ML ) / 33597 / 7390
Cherukoyathangal / ( CPI. M ) / 26207
_______________________________________________________________________
1980
K.P.A. Majeed / ( ML ) / 35623 / 4000
K.Aboohaji / ( AIML ) / 31861
_______________________________________________________________________
1982
K.P.A. Majeed / ( ML ) / 33208 / 4363
K. Aboohaji / ( AIML ) / 28845
_______________________________________________________________________
1987
K.P.A. Majeed / ( ML ) / 45813 / 10922
P. Moidu / ( CPI.M ) / 34888
_______________________________________________________________________
1991
K.P.A. Majeed / ( ML ) / 48605 / 5960
Ummermaster / ( CPI. M ) / 42645
_______________________________________________________________________
1996
K.P.A. Majeed / ( ML ) / 52044 / 1054
Manjalaamkuzhi Ali / ( LDF Int ) / 50990
_______________________________________________________________________
2001
Manjalaamkuzhi Ali / ( LDF Int ) / 67758 / 3058
K.P.A. Majeed / ( ML ) / 64700
_______________________________________________________________________
2006
ManjalaamKuzhi Ali / ( LDF Int ) / 79613 / 5073
Dr. M.K. Muneer / ( ML ) / 74540
_______________________________________________________________________
ഇതില്‍ എക്കാലത്തും CPI (M) അതിന്‍റെ വോട്ട് നില നിര്‍ത്തിയിട്ടുള്ളതായി കാണാം..... . 2006 ല്‍ മാത്രമാണ് അലി വെറും 5073 വോട്ടിന്‍റെ ഭൂരി പക്ഷത്തില്‍ വിജയിക്കുന്നത്. മുസ്ലിം ലീഗിന്‍റെ ഗ്ലാമറായ ഡോക്ടര്‍ മുനീറിനെയാണ് അലി പരാചയ പെടുത്തിയത് എന്നത് കൊണ്ട് മാത്രമാണ് അലിയുടെ വിജയത്തിന് തിളക്കം കൂടിയത്. എന്ന് കരുതി ആ വിജയം അലിയുടെ കുത്തകയോന്നുമല്ല. കാരണം 2006 ല്‍ കുഞ്ഞാലി കുട്ടിയും, ഇ. റ്റി. മുഹമ്മദ് ബഷീറും.. തുടങ്ങി മുസ്ലിം ലീഗിന്‍റെ വന്‍ മരങ്ങളെല്ലാം കട പുഴകി വീണ സമയമായിരുന്നു. മലപ്പുറം ജില്ലയും സമീപ മണ്ഡലങ്ങളിലും ഒരു ഇടതുപക്ഷ തരങ്കം തന്നെയായിരുന്നു. ആ താരങ്കത്തില്‍ അലിയും രക്ഷപെട്ടു. അത്രയേ പറയാന്‍ പറ്റൂ. മുസ്ലിം ലീഗിന്‍റെ യും കൊണ്ഗ്രസ്സിന്റെയും വമ്പന്മാര്‍ ആ തിരഞ്ഞെടുപ്പില്‍ പരാചയപെട്ട മണ്ഡലങ്ങള്‍ ഒന്ന് നോക്കൂ.....
______________________________________________________________________
മണ്ഡലo /
സ്ഥാനാര്‍ഥി / പാര്‍ട്ടി / വോട്ട് / ഭൂരിപക്ഷം
______________________________________________________________________
Kuttipuram
K.T.Jaleel / ( LDF Int ) / 64207 / 8781
/ P.K. Kunjaalikutty / ( IUML ) / 55426
______________________________________________________________________
Ponnaani
Paloli Muhammedkutty / ( CPI.M ) / 63018 / 28347
M.P.Gangadharan / ( INC ) / 34671
______________________________________________________________________
Perinthalmanna
V.Sasikumaar / ( CPI.M ) / 76059 / 14003
Hamidmaster / ( IUML ) / 62056
______________________________________________________________________
Ottapaalam
M. Hamza / ( CPI.M ) / 63447 / 24343
V.C. Kabeer / ( INC ) / 39104
______________________________________________________________________
Tirur
P.P.Abdullakutty / ( CPI.M ) / 71270 / 8680
E.T. MuhammedBhashher ( IUML ) / 62590
______________________________________________________________________
എടൊ അലീ ... തന്‍റെ കച്ചവടം കമ്മ്യൂണിസ്റ്റുകാരന്‍റെ അടുത്ത് വേണ്ട. തനിക്കു പാര്‍ട്ടിയെ കുറിച്ച് അറിയണമെങ്കില്‍ ആദ്യം ബാലസന്ഘത്തിലും,SFI ലും മെമ്പര്‍ഷിപ്പെടുത്തു പഠിച്ചിട്ടു വാടോ...!!!!
Saturday, 16 October 2010
Wednesday, 7 July 2010
ജനാധിപത്ത്യത്തിന് വേണ്ടിയുള്ള ഇടപെടല്‍
ഇന്ത്യന്‍ ജുഡിഷ്യല്‍ സംവിധാനത്തില്‍ കോടതികള്‍ എടുത്തുവരുന്ന നിലപാടുകള്‍ എല്ലാം പൂര്‍ണമായും നേരായ വഴിക്കാണെന്നുള്ള ധാരണ തീര്‍ത്തും തെറ്റാണ്. അതിന്‍റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും വലിയ വ്യാവസായിക ദുരന്ധമായ ഭോപ്പാല്‍ ദുരന്ധവും, അതില്‍ ഇന്ത്യയടെ പരമോന്നത നീതിപീഠം കൈകൊണ്ട നിലപാടും.
കേസ്സിലെ പ്രതികള്‍ക്കെതിരെയുള്ള കേസ്സിന്റെ വീര്യം എന്തിനു കുറച്ചു എന്നതിന് വ്യക്തമായ ഒരു മറുപടി പറയാന്‍ കോടതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ അനിവാര്യമായ വകുപ്പുകള്‍ നിയമ പുസ്തകത്തില്‍ അപര്യാപ്ത മായിരുന്നെങ്കില്‍, അതിനു വേണ്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ട നടപടികളോ, ശുപാര്‍ശയോ ചെയ്യണമായിരുന്നു. പാവപെട്ട ഭോപ്പാല്‍ ജനത ഇരുപത്തഞ്ചു വര്‍ഷം കാത്തിരുന്ന ശേഷം ഇപ്പോഴാണ് ജുഡീഷ്യറിയുടെ തലപത്തു കയ്യാളുന്നവര്‍ പര്യാപ്ത മായ നിയമ വകുപ്പിന്റെ അപര്യാപ്തത ചൂണ്ടി കാട്ടുന്നത്.
കോടതികള്‍ എന്നത് വിമര്‍ശനത്തിനു വിധേയമാക്കാന്‍ പാടില്ലാത്ത സംഗതിയൊന്നുമല്ല. ജനകീയ ജനാധിപത്യ വ്യവസ്ഥയില്‍ ഊന്നി നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് എക്സികൂടീവും , ലെജിസ്ലേച്ചറും മാറ്റി നിര്‍ത്തികൊണ്ട് ജുഡിഷ്യറിക്ക് ഒറ്റക്ക് നിലനില്‍പ്പില്ല.
എന്തിനേറെ ജുഡീഷ്യറിക്കകത്ത് ഇരുപതു ശതമാനം കറപ്ഷന്‍ നടക്കുന്നുണ്ടെന്നത് ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നവര് തന്നെയാണ് പറഞ്ഞിട്ടുള്ളത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ MATHRUBHUMI ഈ പ്രസ്താവനയെ അഭിവാദ്യം ചെയ്യുന്നു.

Friday, 11 June 2010
"കള്ളന്‍ കപ്പലില്‍ തന്നെ"
ജൂണ്‍ ഏഴാം തിയതി ഭോപ്പാല്‍ കേസ്സ് വിധിയോടെ വാറന്‍ ആണ്ട്യൂസന്‍, എങ്ങനെ
രക്ഷപെട്ടു എന്ന ചോദ്യത്തിലേക്ക് ശ്രദ്ധ വീണപോഴാണ് ആ സത്ത്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ആ സത്ത്യം അറിയാന്‍ പാവം ഇന്ത്യന്‍ ജനതയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.,
മദ്യപ്രദേശിന്റെ ഔദ്യോകിക വിമാനം, മുഖ്യമന്ത്രിയുടെ ഒഫീസില്‍നിന്നുമുള്ള ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ കാത്തിരുന്നുവത്രെ. ഭോപ്പാല്‍ ജില്ലാ കളക്ടറുടെയും, പോലീസ് സുപ്രണ്ടിന്റെയും അകമ്പടിയോടെ അയാള്‍ വിമാന താവളത്തില്‍ വന്നു എന്നത് ഇന്ത്യന്‍ ജനതയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത തന്നെ
അന്നത്തെ മുഖ്യമന്ത്രി അര്‍ജുന്‍സിംഗ് അങ്ങനെ ഒറ്റക്കൊരു തീരുമാനം എടുത്തതാണോ, അതോ രാജ്യം ഭരിക്കുന്ന കോണ്ഗ്രസ്സ് ഗവര്‍മെണ്ടിന്റെ നിര്‍ദ്ദേശ പ്രകാരമോ....?
.
Thursday, 10 June 2010
ഭോപ്പാല്‍....
1984 ഡിസംബര്‍ മൂന്നാം തിയതി അര്‍ദ്ധരാത്രി, നമ്മുടെ ഭോപാലില്‍ നടന്നത് അത്ര പെട്ടന്ന് നമുക്ക് മറക്കാന്‍ കഴിയില്ല. "യൂണിയന്‍ കാര്‍ബൈഡ്" എന്ന അമേരിക്കന്‍ കമ്പനിയുടെ ഇരുപത്തേഴു ടണ്‍ "മീഥേന്‍ ഐസോ സയനെറ്റ്" എന്ന വിഷ വാതകം ലീക്ക് ചെയ്ത്, ഭോപാല്‍ നഗരത്തില്‍ വിതച്ച നാശത്തിന്റെ ഗൗരവം നമ്മുടെ കോടതിയും, സര്‍ക്കാരും മറന്നോ..?. അതോ ഉള്ള വകുപ്പുകള്‍ വെച്ച് ഇത്ര മാത്രമേ അവര്‍ക്ക് ശിക്ഷ കല്‍പ്പിക്കാന്‍ സാധിക്കുകയൊള്ളോ...?
അരക്കോടിയോളം വരുന്ന ജനങ്ങള്‍ ഇതിന്റെ സംഹാര താണ്ഡവം അനുഭവിച്ചറിഞ്ഞു. അതില്‍ ഇരുപതിനായിരം പേര്‍ മരണമടഞ്ഞു, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേര്‍ ഇന്നും ഇതിന്റെ ദൂര വ്യാപകമായ കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു....
ബധിരന്മാരായും, അന്ധന്മാരായും, വികലാന്ഗരായും, ആസ്മാ രോഗികളായും, അങ്ങനെ ചത്തു ജീവിക്കുന്ന കുറെ മനുഷ്യ കോലങ്ങള്‍.....
അപകടം നടന്ന ആ കമ്പനിയുടെ പരിസരം പോലും ഇപ്പോഴും വൃത്തിയാകിയിട്ടില്ല.
ഈ അടുത്ത് നടന്ന ഒരു പരിശോധനയില്‍ സമീപ പ്രദേശത്തെ കുടിവെള്ളത്തില്‍ പോലും അളവില്‍ അധികം മെര്‍കുറി പോലെയുള്ള രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1970 ല്‍ കീടനാശിനി നിര്‍മ്മാണ കമ്പനിയായാണ് അമേരിക്കന്‍ കമ്പനിയായ "യൂണിയന്‍ കാര്‍ബൈഡ്" ഭോപാലില്‍ തുടങ്ങുന്നത്.
"യൂണിയന്‍ കാര്‍ബൈഡ്" പോലത്തെ ഒരു അമേരിക്കന്‍ കമ്പനിയെ നിലയുറപ്പിക്കണ മെങ്കില്‍, അവിടെ സമീപ വാസികളില്‍ നിന്നും സമ്മത പത്രം ലഭിക്കാന്‍ എന്തല്ലാം മോഹന വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ടാകും എന്ന് നമുക്ക് ആലോചിച്ചാല്‍ അറിയാം. അങ്ങനെ സമ്മത പത്രം നല്‍കിയവര്‍ തന്നെ ആ കമ്പനിയുടെ കൈകള്‍ കൊണ്ട് മരിക്കേണ്ടി വന്ന ദാരുണ സംഭവം.
ഇന്ത്യ പോലുള്ള രാജ്യത്ത് കാര്‍ഷിക മേഖലയില്‍ കീടങ്ങളെകാള്‍ ഏറെ കൃഷിക്കാര്‍ നേരിടുന്നത് പ്രകൃതിക്ഷോഭത്തെയാണ് എന്ന് കമ്പനി മനസ്സിലാക്കിയിരുന്നില്ല. തുടക്കം മുതലേ നഷ്ട്ടത്തില്‍ ഓടിയ കമ്പനി, പ്രതീക്ഷിച്ച ലാഭം കൊയ്യാന്‍ കഴിയാതെ വന്നപ്പോള്‍ 1980 കളോടെ കമ്പനി അടച്ച് പൂട്ടുകയാണ് ചെയ്തത്.
കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെച്ചിരുന്നെങ്കില്‍കൂടി അപകടം പിടിച്ച "മീഥേന്‍ ഐസോ സയനെറ്റ്"പോലെയുള്ള വിഷ രാസ വസ്ത്തുക്കള്‍ മൂന്നു ടാങ്കുകളിലായി അറുപതോളം ടണ്‍ വീണ്ടും അവിടെ അവശേഷിച്ചിരുന്നു.
കമ്പനി അതിന്‍റെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വെച്ചത് കൊണ്ട് ഇനി ഭയക്കേണ്ട യാതൊരു കാരണവുമില്ലെന്ന കമ്പനിയുടെ ഉറപ്പ്, 1984 ഡിസംബര്‍ മൂന്നാം തിയതി എണ്ണിയാലോടുങ്ങാത്ത മനുഷ്യ ജീവനുകള്‍ നിശ്ചലമായപ്പോള്‍ നമുക്ക് ബോധ്യമായി.
ഡിസംബര്‍ രണ്ടാം തിയതി രാത്രിയില്‍, തുരുംബെടുത്തു ജീര്‍ണിച്ച പൈപ്പുകളില്‍ ഫ്ലഷടിച്ചപ്പോള്‍ ആ അപകടം പിടിച്ച രാസ വസ്തു ലീക്ക് ചെയ്ത് തുടങ്ങി. രണ്ടാം തിയതിയും, മൂന്നാം തിയതിയും പിന്നീട് രംഗം അവിവരണീയമായി മാറുകയായിരുന്നു.
ഉച്ഛാസ വായു ലഭിക്കാത്തവന്റെ ജീവ-മരണ വെപ്രാളം,.. ആര്‍ക്കും ആരെയും തിരിഞ്ഞു നോക്കാനോ രക്ഷിക്കാനോ കഴിയാതെ ആ അര്‍ദ്ധ രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. എന്നാല്‍ അധികം ആര്‍ക്കും ഓടി രക്ഷപെടാനായില്ല. വിളക്കിന്റെ നാളത്തില്‍ അകപെട്ടു പോയ ഈയ്യാം പാറ്റകളെ പോലെ ഓരോരുത്തരായി, ഒന്നൊന്നിനു മേലെ ഒന്നായി മരിച്ചുവീണു.
അപകടത്തില്‍ അന്ന് അത്ഭുതകരമായി രക്ഷപെട്ട അസീസ സുല്‍ത്താനയുടെ വാക്കുകള്‍ ഇതാണ്...." രാത്രി സുമാര്‍ പന്ത്രണ്ടരയോടെ എന്‍റെ ചെറിയ കുട്ടി അസ്സ്വോഭാവികമായി ചുമക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, മുറിയിലെ അരണ്ട വെളിച്ചത്തില്‍ ആകെ പുക മൂടി കിടക്കുന്നതായാണ് ഞാന്‍ കണ്ടത്, പുറത്തു ആളുകള്‍ ഉച്ചത്തില്‍ ഓടി രക്ഷ പെടാന്‍ പറയുന്നത് കേട്ടു, ഒരു വലിയ തീ കൂട്ടത്തില്‍ അകപെട്ടത് പോലെയായിരുന്നു അവിടുന്നങ്ങോട്ടെനിക്ക്."
"ഇതിലും ഭേതം ഞാനും കൂടി മരിക്കുക യായിരുന്നു..." തന്‍റെ ഗര്‍ഭസ്ഥ ശിശു, തന്‍റെ മക്കള്‍, ഉപ്പ, ഉമ്മ, മറ്റു ബന്ധുക്കള്‍... എല്ലാവരും നഷ്ട പെട്ടു പോയ റാഷിദാബിയുടെ വാക്ക്കളാണിത്.
അപകടം നടന്ന സമയത്ത് മൃത പ്രായരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ രക്ഷ പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഏറ്റവും ഹൃദയഭേദ്ദ്യമായ സംഭവം ഇതാണ്.... ഈ ലീക്ക് ചെയ്ത രാസ വസ്തു മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു...?, അതിന്‍റെ ടോക്സിക് എഫക്റ്റ് എന്താണ്...? എന്ന് കമ്പനിയോട് ചോതിച്ചപ്പോള്‍, അത് പറയാന്‍ കഴിയില്ല, അത് ഞങ്ങളുടെ ട്രേഡ് സീക്രട്ടാണ് എന്ന് പറഞ്ഞതാണ്. അവര്‍ മനുഷ്യജീവനെ കാളും അവിടെ മൂല്ല്യം കല്‍പ്പിച്ചത് കമ്പനിയുടെ ട്രേഡ് സീക്രട്ടിനാണ്.
1991 ല്‍ ഭോപ്പാല്‍ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈടിന്റെ ചെയര്‍മാനും ചീഫ് എക്സി കൂട്ടീവ് ഓഫീസറുമായ വാറന്‍ ആന്‍ട്യൂസനെതിരെ നരഹത്യക്ക് കേസ്സെടുത്തു. ഇന്ത്യയിലെ ഒരു കോടതിയില്‍ അദ്ദേഹം ഹാജരായി, വിചാരണ നേരിടുകയായിരുന്നെങ്കില്‍, പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ 1984 ഡിസംബര്‍ ഏഴാം തിയതി ബോപ്പാലില്‍ അദ്ദേഹത്തെ മദ്ദ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ജാമ്യത്തില്‍ ഇറങ്ങി, അമേരിക്കയിലേക്ക് കടന്നു കളഞ്ഞ അദ്ദേഹം പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല.ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ 1992 ഫെബ്രുവരി ഒന്നാം തിയതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. 2009 ജൂലായ് 31 ന് ബോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്, പ്രകാശ് മോഹന്‍ തിവാരി അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതിനിടയില്‍ അപ്രത്യക്ഷനായ വാറന്‍ ആന്‍ട്യൂസന്‍, അമേരിക്കയിലെ ഹാംട്ടനില്‍ ആര്‍ഭാടമായ ജീവിതം നയിക്കുന്നതായും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ കോടതി മുമ്പാകെ കൊണ്ടു വരാന്‍ അമേരിക്കന്‍ ഗവര്‍മെന്റോ, ഇന്ത്യന്‍ ഗവര്‍മെന്റോ, യാതൊരു മുന്കയ്യും എടുത്തില്ലെന്നതാണ് സത്ത്യം.
"സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്‍" പ്രകാരം യാതൊരു തരത്തിലും വാറന്‍ ആന്‍ട്യൂസന്‍ ഇതിനുത്തരവാതിയല്ലെന്നും, അതിനാല്‍ ഇന്ത്യന്‍ കോടതിയില്‍ അയാള്‍ ഹാജരാവേണ്ടതില്ലെന്നുമാണ് അമേരിക്കയുടെ വാദം. ഈ ബില്ല് പ്രകാരം എല്ലാ വിദേശ കമ്പനികളെയും ക്രിമിനലായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി കൊണ്ടാണ് ഈ ബില്ല് പാസാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ബില്ലുമായി നമ്മള്‍ മുന്നോട്ടു പോകുക എന്നത് ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളും, സുരക്ഷിതത്തവും കാറ്റില്‍ പറത്തി കളിക്കുന്നതിനു തുല്യമാണ് എന്നതില്‍ യാതൊരു സംശയവും വേണ്ട.
ദുരന്ത മുണ്ടാക്കിയ "യൂണിയന്‍ കാര്‍ബൈഡ്" കമ്പനിക്കെതിരെയും അന്ന് കേസ്സെടുത്തിരുന്നു. ഇരുപത്താറ് വര്‍ഷത്തെ നീണ്ട നിയമ നടപടിക്കൊടുവില്‍ വിധി വന്നത് മനുഷ്യ മനസ്സിനെ മരവിപ്പിക്കുനതും, ഇന്ത്യക്കാരായ എട്ടു പ്രതികളില്‍ ജീവിച്ചിരിക്കുന്ന ഏഴു പേര്‍ക്കെതിരെ രണ്ടു വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം (IPC) 304 (A), 336, 337, എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
IPC 304 (A):-
whoever causes death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extent to two years or with fine, or with both.(ആരങ്കിലും ഒരാള്‍ മനപൂര്‍വമല്ലാതെ അജാഗ്രതയോടും, അശ്രദ്ധമായും, ഒരു പ്രവര്‍ത്തി ചെയ്യുക വഴി മറ്റൊരാള്‍ മരിക്കാന്‍ ഇടവന്നാല്‍, അയാള്‍ രണ്ടു വര്‍ഷം തടവിനും, പിഴക്കും വിധേയമാകുന്നതാണ്.)
ഈ വകുപ്പ്, വാഹന മിടിച്ച് മറ്റൊരാള്‍ മരിച്ചാലും, അല്ലെങ്കില്‍ ബോപ്പാലിലെ പോലെ ആയിരങ്ങള്‍ മരിച്ചാലും ഇത് തന്നെയാണ് ചേര്‍ക്കുന്നത്. ഒരു ന്യായാധിപനെ സംബന്തിച്ച് ഈ വകുപ്പ് വെച്ച് ഒരാളെ തൂക്കി കൊല്ലാനൊന്നും പറ്റില്ല. മേല്‍ പറഞ്ഞ 336, 337 എന്നീ വകുപ്പുകള്‍ ഇതിനെകാളും വീര്യം കുറഞ്ഞവയാണ്.
അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുമായി നഷ്ട പരിഹാര തുക വെറും 470/- മില്ല്യന്‍ ഡോളറിനു സെറ്റില്‍മെന്‍റ് ചെയ്തതും, കുറ്റങ്ങളുടെ ഗൗരവം കുറച്ചതും, വാറന്‍ ആന്‍ട്യൂസനെ ജാമ്യത്തില്‍ വിട്ട്, അമേരിക്കയിലേക്ക് രക്ഷപെടാന്‍ അനുവതിച്ചതും, ഇന്ത്യന്‍ മണ്ണിലെ പരമോന്നത നീതിപീഠം തൊട്ട്, ഇങ്ങു താഴെ ഈ കേസ്സ് അന്ന്വേഷിച്ച എജന്‍സിയടക്കം, രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മറച്ചുവെച്ചു കൊണ്ടാണ്. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ഏജന്‍സികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍, ഇന്ത്യയിലേക്ക് കടന്നു കയറുന്ന വമ്പന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഒരു വളംവെച്ചു കൊടുക്കലാകും എന്നത് ഓര്‍ക്കേണ്ടതുണ്ട്.
വാറന്‍ ആന്‍ട്യൂസനെതിരെ എടുത്തിട്ടുള്ള മനപ്പൂര്‍വമായ നരഹത്ത്യാ കേസ്സ് കോടതി മുമ്പാകെ തെളീച്ച്, തക്ക ശിക്ഷ നല്‍കാന്‍ വേണ്ട തെളിവുകള്‍ നമ്മുടെ പക്കലുണ്ടായിരുന്നു.
കേസിലെ പ്രൊസിക്ക്യൂഷന്‍ ഭാഗത്ത് നിന്നുള്ള ഒരു പ്രധാന സാക്ഷിയാണ് ഷാനവാസ് ഖാന്‍,. അപകടത്തിനു മുമ്പ് കമ്പനിയുമായി നടത്തിയ നിയമ പരമായ രേഖകള്‍ കേസ്സിലെ സുപ്പ്രധാന തെളിവുകളായിരുന്നു. അപകടത്തിന്റെ തലേ വര്‍ഷം, അതായത് 1983 ല്‍ അദ്ദേഹം കമ്പനിയുടെ സുരക്ഷയെ കുറിച്ച് കമ്പനിക്കയച്ച പരാതിയിന്‍മേല്‍ കിട്ടിയ മറുപടിയാണ് മേലെ കൊടുത്തിട്ടുള്ളത്. കമ്പനി അക്കാര്യം തീര്‍ത്തും നിഷേധിച്ചു കൊണ്ടുള്ള ഒരു മറുപടിയാണിത്. ഈ ഒരൊറ്റ ടോക്ക്യുമെന്റിന്‍റെ പിന്‍ബലം മാത്രം മതി വാറന്‍ ആന്‍ട്യൂസനെ നരാഹത്ത്യാ കേസ്സില്‍ ശിക്ഷിച്ച് ഇന്ത്യന്‍ ജയിലിലടക്കാന്‍.
എന്നാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നതാണ് സത്ത്യം. മാത്രവുമല്ല "സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്ലില്‍" വിദേശ കമ്പനികള്‍ ഉത്തര വാതികളല്ല എന്ന് എഴുതിയിട്ടുള്ളതുമാണ്. ഈ ഒരു അവസ്ഥയില്‍ ന്യായാധിപന്മാര്‍ക്ക് കുറ്റമാരോപിക്കപെട്ടവര്‍ക്കെതിരെ സമന്‍സയച്ചു വരുത്താനും, വന്നില്ലെങ്കില്‍ വാറണ്ടയക്കാനും, അതുകഴിഞ്ഞ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കാനും മാത്രമേ കഴിയുകയുള്ളൂ. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യന്‍ പൌരനായിരുന്നെങ്കില്‍ വിദേശത്ത് പോയി അവനെ അറസ്റ്റു ചെയ്യാമായിരുന്നു. ഇവിടെ പ്രതി അമേരിക്കന്‍ പൗരനാണ്. അതും "വമ്പന്‍ പുലി". അയാളെ ഇന്ത്യയിലേക്ക് കൈമാറുക എന്നത് രാജ്യങ്ങള്‍ തമ്മിലുള്ള നയപരമായ കാര്യമാണെന്ന് യു. എസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ബില്ല് പ്രകാരം ഒരു വിദേശി ഉത്തരവാതിയല്ലെങ്കില്‍, നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്, ഇല്ലാത്ത ഒരു വകുപ്പിന്‍റെ മേല്‍ എങ്ങനെ അയാളെ ഇന്ത്യക്ക് കൈമാറും എന്നത് ഒരു വിഷയം തന്നെ...!!
ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ്സില്‍ ശിക്ഷ വിധിച്ചെങ്കിലും, നാമുടെ മുന്നില്‍ ഇപ്പോഴും ബാകി നില്‍ക്കുന്ന ചോദ്ദ്യങ്ങള്‍ ഇതാണ്....
ഒന്ന്- സംഭവം നടന്ന് നാലാം ദിവസം, കേസ്സിലെ മുഖ്യ പ്രതിയായ വാറന്‍ ആന്‍ട്യൂസന്‍ ഇന്ത്യയില്‍നിന്ന് രക്ഷപെട്ടത് എങ്ങനെ...?
രണ്ട്-ഇന്ത്യന്‍ സര്‍ക്കാര്‍ കേസ്സിലെ നഷ്ടപരിഹാരതുക കോടതിക്ക് പുറത്തുവെച്ച് ഒത്തു തീര്‍ക്കുക വഴി, ഇന്ത്യന്‍ ജനതയെ ഒന്നാകെ അടിയറവെച്ച് വിറ്റഴിച്ചോ...?
മൂന്ന്-പ്രതികള്‍ക്കെതിരെ ചുമതേണ്ട കേസുകളുടെ വീര്യമെന്തിനു കുറച്ചു..?
ഇത്രെയും നമ്മള്‍ ചര്‍ച്ച ചെയ്തത് ബോപാലില്‍ പ്രതികളായവരുടെ "ക്രിമിനലായ" ഉത്തരവാതിതത്തെ കുറിച്ചാണ്. ബോപാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ട പരിഹാരം ആരു നല്‍കും...?, തുക എത്ര നല്‍കും...?, ഇതിനകം ചില ഒഫീഷ്യല്‍ തലത്തിലുള്ളവരും, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരും എല്ലാം നിയമയുദ്ദം നടത്തി ചെറുതെങ്കിലും ചെറിയ രൂപത്തില്‍ നഷ്ട പരിഹാരം വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ നിയമ പരമായി ഇക്കാലം വരെ ഒരു വക്കീലിനെ പോലും കാണാന്‍ കഴിയാത്ത എത്രയെത്ര പാവങ്ങള്‍. തലമുറകളായി ഈ ദുരന്തത്തിന്റെ ബാക്കിപത്ത്രങ്ങള്‍ എത്ര.....!!

ഇവരും മനുഷ്യരുടെ മക്കളാണ്. ഇവര്‍ക്കും നമ്മളെ പോലെ ഈ ഭൂമിയില്‍ അവകാശ മുള്ളവരാണ്. ഇവിടെ ന്യാധിപന്മാരുടെ കണ്ണുകള്‍ തുറക്കേണ്ടതുണ്ട്.
നഷ്ട പരിഹാര തുക വിധിക്കുമ്പോള്‍ തങ്ങളുടെ വീട്ടില്‍ നിന്ന് കൊടുക്കുന്ന കാശല്ല എന്ന യാദാര്‍ത്ഥ്യം മനസ്സിലാകണം. വിചാരണ നടക്കുമ്പോള്‍ അപകടം പറ്റിയവര്‍ പ്രതികളല്ല എന്നും അവര്‍ തന്‍റെ ഔതാര്യം പിടിച്ചു പറ്റാന്‍ വന്നവരല്ല, പ്രത്യുത അവകാശം ചോദിച്ചു വാങ്ങാന്‍ വന്നവരാണെന്നുമുള്ള ഉള്‍ബോധം വേണം ആ കസേരയിലിരിക്കുമ്പോള്‍.
ഇത് പറഞ്ഞപ്പോഴാണ് കേരളത്തിലെ വാഹന അപകട നഷ്ട പരിഹാര കോടതികളുടെ വിരോധാഭാസം മനസ്സില്‍ വന്നത്. ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ കോടതിയടക്കം കേരളത്തിലെ ഭൂരിഭാഗം കോടതികളും കെട്ടിടത്തിന്റെ നാലാം നിലയിലോ, അഞ്ചാം നിലയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഒരു ലിഫ്റ്റ് സൗകര്യം പോലും ഇല്ലാതെ, അപകടം പറ്റി വികലാങ്ങരായവര്‍ അവിടെ എത്തി ഇനിയും കഷ്ടത യനുഭവിക്കട്ടെ എന്ന് കരുതികൂട്ടി ചെയ്തത് പോലെ യാണ് ഇത് .... ഇക്കാര്യം സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞു എന്നേയുള്ളൂ. ക്ഷമിക്കുക.....
അപകടങ്ങളില്‍ നഷ്ടപരിഹാര തുക വിധിക്കുന്നതില്‍ സത്ത്യത്തിന്റെയും, നീതിയുടെയും , ന്യായത്തിന്റെയും കൂടെ എത്താന്‍ ന്യായാധിപന്‍മാര്‍ പരിശ്ശ്രമിച്ചത് വളരയധികം വിധി ന്യായങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. അതിലൊന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തു പോകുകയാണ്.
എണ്പതുകളുടെ മധ്യത്തില്‍ ആണ് ഈ കേസ്സ് ബോംബെ (ഇന്നത്തെ മുംബൈ) ഹൈകോടതിയില്‍ നടക്കുന്നത്. ബോബെയില്‍ നിന്നും ടാങ്ക് നിറയെ പെട്രോളും നിറച്ച് ഒരു ടാങ്കര്‍ ലോറി ഹുബ്ലി, കുന്താപുരം മലമ്പ്രദേശ റോഡു വഴി മംഗലാപുരത്തേക്ക് വരുന്ന വഴി ചെങ്കുത്തായ മലമ്പാതയില്‍ നിയന്ത്രണം വിട്ട് മീറ്ററുകളോളം താഴ്ചയുള്ള, ജനവാസ മുള്ള താഴ്വരയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ അത്ഭുതമാം വിധം രക്ഷപെടുകയും ചെയ്തു. അര്‍ദ്ധ രാത്രിയില്‍ മറിഞ്ഞ വണ്ടിയില്‍ നിന്ന് അവര്‍ ഇറങ്ങി ഓടി രക്ഷപെട്ടു. പിറ്റേന്ന് കാലത്ത് ഗ്രാമ വാസികള്‍ പെടോള്‍ വണ്ടി മറിഞ്ഞതറിഞ്ഞു അതിന് ചുറ്റും തടിച്ചുകൂടി. കുട്ടികളും സ്ത്രീകളും അടക്കം., വണ്ടിയില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ചില ഗ്രാമ വാസികള്‍ ശേഖരിക്കാനും തുടങ്ങി. അതില്‍ ഒരുത്തന്‍ തന്‍റെ സിഗരറ്റ് കത്തിക്കുകയും, പൊടുന്നനെ പെട്രോളിന് തീ പിടിച്ച് പൊട്ടി തെറിക്കുകയും, അതില്‍ നൂറില്‍പരം ഗ്രാമ വാസികള്‍,കുട്ടികളും സ്ത്രീകളും അടക്കം, വെന്തു മരിക്കുകയും ചെയ്തു.
ജില്ലാ കോടതിയില്‍ നടന്ന കേസ്സ്, കോടതി ഇന്‍ഷുറന്‍സ് കമ്പനിയുടെ വാതങ്ങള്‍ ശരി വെക്കുകയും., ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല എന്ന് വിധി എഴുതുകയും ചെയ്തു.
കമ്പനിയുടെ വാതങ്ങള്‍ ഇതൊക്കെയായിരുന്നു. ഒന്ന്- അപകടം നടന്നത്, അതായത് വാഹനം മറിഞ്ഞത്, തലേ ദിവസമാണ്, ആര്‍ക്കും ഒരു അപകടവും ഉണ്ടായില്ല. രണ്ട്- പൊതുസ്ഥലത്ത് വെച്ചോ , വാഹനം ഓടികൊണ്ടിരിക്കുംബോഴോ അല്ല അപകടം ഉണ്ടായത്.,മൂന്ന്- ഇത്രെയും അധികം ആളുകള്‍ മരിച്ചത് വാഹനം മറിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാണ്.നാല്- പെട്രോളിന് തീ പിടിക്കാന്‍ കാരണമായത് ഗ്രാമ വാസികള്‍ തന്നെ.... അത് കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളില്‍ പെടാത്തത് കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല.,
ഇവിടെ കമ്പനിയുടെ വാതങ്ങള്‍ വളരെ ശരിയാണ്. മഹാവിഷ്ണു നരസിംഹ രൂപത്തില്‍ അവതരിച്ച് രാക്ഷസനെ കൊല്ലുംബോഴുള്ള നിബന്ധനകള്‍ പോലെ കമ്പനിയുടെ പോളിസിയില്‍ പറഞ്ഞ രൂപത്തില്‍ വേണ്ടേ ആളുകള്‍ മരിക്കാന്‍.!
ഇവിടെയാണ് തന്‍റെടമുള്ള ന്യായാധിപന്മാരുടെ ഇടപെടല്‍ കണ്ടത്. കേസ്സ് അപ്പീലില്‍ വാതം കേട്ട ന്യായാധിപന്മാര്‍ കീഴ് കോടതിയുടെ വിധി ന്യായത്തെ തിരുത്തി എഴുതി. അങ്ങനെ ഒരു വാഹനം അവരുടെ ഗ്രാമത്തില്‍ മറിഞ്ഞത് കൊണ്ടാണ് നിരക്ഷരരും, കുട്ടികളും അടങ്ങിയ ഗ്രാമവാസികള്‍ അവിടെ തടിച്ചു കൂടിയത്. ടാങ്കില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ഗ്രാമ വാസികള്‍ ശേഖരിച്ചത് സ്വാഭാവികം മാത്രം,. ഒരു പത്തു രൂപ നോട്ട് വഴിയരികില്‍ വീണു കിടന്നാല്‍ ഏതു മനുഷ്യനും അതെടുത്തു പോകും, അത് മനുഷ്യ സഹചമാണ്. അതുകൊണ്ട് മരിച്ചരുടെ പിന്തുടര്‍ച്ചാവകാശികള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണ് എന്ന് വിധിയെഴുതി.
ഇത് എണ്‍പതുകളില്‍ ബോംബയില്‍ നടന്നത്........ ഇത് പോലെ ഭോപാലിലും പര്യാപ്തമായ വിധിയെഴുതാന്‍ ന്യായാധിപന്മാര്‍ക്ക് മനക്കരുത്തുണ്ടാകട്ടെ എന്ന് നമുക്കാശിക്കാം. ജുഡീഷ്യറിയുടെ കറ കളയാനല്ല , മനുഷ്യത്വത്തിന്റെ പേരിലെങ്കിലും.......
ഭോപ്പാല്‍....
Wednesday, 26 May 2010
വിദേശ മൂലധന നിക്ഷേപവും, ചെറുകിട വ്യവസായവും
ഇന്ത്യാ ഗവണ്‍മെന്‍റ് ഒരിക്കല്‍ കൂടി വിദേശ മൂലധന നിക്ഷേപകര്‍ക്കായി (FDI) മള്‍ട്ടി ബ്രാന്‍ഡ്,ചെറുകിട വ്യാപാരം തുറക്കാന്‍ പോകുന്നു. വ്യവസായ വകുപ്പുതലത്തില്‍ ഇതിന് ആക്കം കൂട്ടുന്ന തകൃതിയായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്ത് ലക്ഷോപ ലക്ഷം പേര്‍ ഇന്ന് ജോലി ചെയ്തു വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍, വാള്‍മാര്‍ട്ട്, ടെസ്കോ തുടങ്ങിയ വന്‍കിട / കുത്തക കമ്പനികളെ ഇന്ത്യയില്‍ ചെറുകിട വ്യവസായ മേഖലയില്‍ മൂലധനം മുടക്കാന്‍ അനുവാതം കൊടുത്താല്‍ ഇന്ത്യയിലെ മേല്‍പറഞ്ഞ ലെക്ഷോപ ലക്ഷം വരുന്ന ചെറുകിട മേഖലയില്‍ ജോലി ചെയ്തു വരുന്നവരുടെ അന്നം മുടങ്ങും എന്നുള്ളതില്‍ യാതൊരു തര്‍ക്കവും വേണ്ട.
1962 ല്‍ "സാം വളമാര്‍ട്ട്" എന്ന അമേരിക്കക്കാരന്‍ ആരംഭിച്ച "വാള്‍ മ്മാര്‍ട്ട്" എന്ന കമ്പനി പടര്‍ന്നു പന്തലിച്ച്, ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത് പല പേരുകളില്‍ ആറിയപ്പെടുന്നു. ഉദാഹരണത്തിന് മെക്സിക്കോയില്‍ "വാള്‍ മെക്സു" എന്ന പേരിലാണ് അറിയപെടുന്നത്,. യു. കെ, യില്‍ "അസ്ദ" എന്ന പേരിലും, ജപ്പാനില്‍ "സീയു" എന്ന പേരിലും, ഇന്ത്യയില്‍ "ബെസ്റ്റു പ്രൈസ്", എന്ന പേരിലും അറിയപെടുന്നു. അര്‍ജന്റീന, ബ്രസീല്‍, കാനഡ, റിക്കോ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം വ്യവസായ മേഖല പൂര്‍ണമായും കയ്യടക്കി കഴിഞ്ഞു.
ഇതേ പോലെ തൊട്ടടുത്ത സ്ഥാനത്ത് നില്‍ക്കുന്ന ഒരു വന്‍കിട കമ്പനിയാണ് "ടെസ്കോ". ഇതൊരു ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ കമ്പനിയാണ്. മൂന്നു ബില്ല്യന്‍ പൌണ്ടാണ് ആ കമ്പനി വെറും ലാഭം മാത്രം കണക്കാക്കിയിട്ടുള്ളത്. ഇതേ രൂപത്തിലുള്ള വന്‍ സ്രാവുകളെ ഇന്ത്യയില്‍ ചെറുകിട വ്യവസായ രംഗത്ത് മൂലധനം നിക്ഷേപിക്കാന്‍ അനുവതിച്ചാല്‍ ഇന്ത്യയില്‍ നിലവില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നരുടെ കാര്യം പറയേണ്ടതില്ലല്ലോ.
കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി. യെ. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി കൊണ്ട് വരുന്നത് വിദേശ കുത്തക കമ്പനികള്‍ക്ക് ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയെ കീഴടക്കാന്‍ വഴിയൊരുക്കുമെന്നുള്ളത് തീര്‍ച്ചയാണ്.
കഴിഞ്ഞ 2006 ല്‍, ഹൈദരാബാദില്‍ വെച്ച് നടന്ന കോണ്ഗ്രസ്സ് AICC, സമ്മേളനത്തില്‍ വിദേശ മൂലധന നിക്ഷേപകരെ ഇന്ത്യയില്‍ അനുവതിക്കില്ലെന്ന് തീരുമാനിച്ച അതേ കൊന്ഗ്രസ്സു പാര്‍ട്ടിയാണ് നേരെ തിരിച്ച് ആ തീരുമാനത്തിന്ന് വിപരീതമായി പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യാ രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ചെറുകിട വ്യവസായ സ്ന്ഖടനകളും, ഈ നീക്കത്തിന് എതിരാണ്. കമ്മ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ഇതിനകം ഈ നീക്കത്തിനെതിരെ പ്രതിരോധിച്ചു കഴിഞ്ഞു. (Communist Party Of India(Marxist))

Tuesday, 25 May 2010
സ്വതന്ത്ര വ്യാപാര കരാറും, യു.പി.യെ, സര്‍ക്കാരും
ഒക്ടോബര്‍ 2010 ഓടെ യുറോപ്പ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ (FTA)പൂര്‍ണ്ണമാകാന്‍ പോകുകയാണ്. ദൂരവ്യാപകമായ വളരെയധികം ദോഷഫലങ്ങള്‍ ഉണ്ടാകുന്ന ഈ ഉടമ്പടിയുടെയും, അനുരഞ്ജന ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് മൂടിവെച്ചു കൊണ്ടിരിക്കുകയാണ്. ഈ ഒരു ഉടമ്പടിയുടെ ഫലമായി നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താരിഫ് തൊണ്ണൂറു ശതമാനത്തില്‍നിന്നും പൂജ്യത്തിലേക്ക് എത്തിക്കു മെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇതേ അവസരത്തില്‍ യുറോപ്പ്യന്‍ യൂണിയനില്‍ വന്‍തോതിലുള്ള സബ്സീഡിയോട് കൂടി ഉല്പാതിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുമിഞ്ഞു കൂടുകയും ചെയ്യും. പാമോയില്‍ ഉല്‍പന്നത്തിന്റെ കാര്യത്തില്‍ നാം ഇക്കാര്യം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.വിലകുറഞ്ഞ പാമോയില്‍ ഇറക്കുമതി ചെയ്തത് മൂലം നമ്മുടെ പാമോയിലിന് മാര്‍ക്കറ്റില്ലാതായി.
ഈ ഉടമ്പടിയില്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിചുങ്കം വന്‍തോതില്‍ വെട്ടി കുറക്കുവാനും നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ട്, ഇത് നമ്മുടെ ഉല്പാതന മേഖലയെ കാര്യമായി ബാധിക്കുമെന്ന് മാത്രമല്ല, തൊഴിലില്ലായ്മയും, മാര്‍ക്കറ്റുകളുടെ തകര്‍ച്ചയും വര്‍ദ്ദിപ്പിക്കുന്നതാണ്.
യുറോപ്പ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ അതിന്റെ അനുരഞ്ജന ചര്‍ച്ചകളുടേയും, ഉടംബടിയുടെയും പൂര്‍ണരൂപവും, എല്ലാവിധ രേഖകളും പാര്‍ള്ളമെന്‍റ് മുമ്പാകെ ചര്‍ച്ച ചെയ്യാതെ അതുമായി മുന്നോട്ടു പോകരുതെന്ന് യു. പി. യെ സര്‍ക്കാരിനെ താകീത് ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)ന്‍റെ ഈ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു

Monday, 24 May 2010
പി ഡി പി യോടുള്ള സമീപനം
മലപ്പുറം പോലെയുള്ള, മുസ്ലിം ലീഗിന് കാലാകാലങ്ങളായി ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ആ പാര്‍ട്ടിയെ കുറച്ചെങ്കിലും തകര്‍ക്കാന്‍ കഴിഞ്ഞത് ഈ അടുത്ത കാലത്തോടെയാണ്. യുവ തലമുറയില്‍ വന്ന ചിന്താഗതിയുടെ മാറ്റം, വിദ്ദ്യഭ്യാസത്തിന്റെ വളര്‍ച്ച, തുടങ്ങിയവ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഈ വളര്‍ച്ചയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴും, മുസ്ലിം ലീഗിനെയും, പാണക്കാട് തറവാടിനെയും തീവ്രമായി അനുകൂലിക്കുകയും, പിന്തുടരുകയും ചെയ്യുന്ന ഒരു വിഭാഗം ലീഗിന്റെ വോട്ടു ബാങ്കായി നിലനില്‍ക്കുന്നുണ്ട്. ആ വിഭാഗം മുസ്ലിം മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണെന്നത്തില്‍ യാതൊരു സംശയവും വേണ്ട.ആ വിഭാഗത്തിനിടക്ക്, പ്രതേകിച്ചും തീരദേശ പ്രദേശങ്ങളില്‍ മദനിയെ പോലുള്ളവര്‍ക്ക് ഏറെ സ്വാധീനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കമ്മ്യുണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യെ സംബന്ധിച്ച്, പാര്‍ട്ടി, പാര്‍ട്ടിയുടെ നിലപാടുകള്‍ കാലാകാലങ്ങളായി മാറ്റം വരുത്തിയിട്ടുണ്ട്. അത് ഒരൊറ്റ ദിവസം കൊണ്ട് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ നിന്നുള്ള സര്‍ക്കുലര്‍ കൊണ്ട് മാറ്റം വരുത്തുന്നതല്ല. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി കൈകൊണ്ട നിലപാടുകളിലും, കാഴ്ച്ചപാടുകളിലും എന്തങ്കിലും പോരായ്മയോ, അപാകതയോ വന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അക്കാര്യം തിരുത്തി മുന്നോട്ടു പോകും, അത് പാര്‍ട്ടിയുടെ സ്വഭാവമാണ്.
ഇവിടെ "പി ഡി പി മതേതരമോ" എന്ന തലകെട്ടോടെ ഹമീദ് ചേന്ന മങ്ങല്ലൂരിന്റെ ഒരു ലേഖനം ഇ. എ. ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതില്‍, കഴിഞ്ഞ പാര്‍ളമെന്റു തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും ,പൊന്നാനിയിലും, സി. പി. ഐ (എം), പി .ഡി. പി. എ കൂട്ട് പിടിക്കുകവഴി മാര്‍ക്സിസ്റ്റു പാര്‍ട്ടി അതിന്റെ ആതര്‍ശങ്ങള്‍ മതമൌലീക വാതികള്‍ക്ക് അടിയറ വെച്ചു എന്നെഴുതി കണ്ടു.
ജയില്‍ മോചിതനായ ശേഷം, അബ്ദുല്‍ നാസര്‍ മദനി തന്‍റെ നിലപാടുകളില്‍ മാറ്റം വരുത്തിയത് വളരെ പരസ്യ മായി തന്നെ അദ്ദേഹം പ്രസ്ന്ഗ ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വീകാര്ര്യമായ നിലപാടെടുത്ത മതനിയുമായി തിരഞ്ഞെടുപ്പില്‍ ഒരു ധാരണ മാത്രമേ ഉണ്ടാകിയിട്ടുള്ളൂ. അല്ലാതെ മദനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ്നല്‍കി സഖാവാക്കിയിട്ടില്ല. പാട്ടി സെക്രട്ടറി മദനിയുമായി വേദി പങ്കിട്ടപ്പോഴും, നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. സഖാവ് പിണറായി വിജയന്‍റെ പ്രസ്ന്ഗം ഇവിടെ( PINARAAYI )അല്പം കേള്‍ക്കാം.
അബ്ദുല്‍നാസര്‍ മദനി മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റു പാതയില്‍ വന്നു എന്ന് ആരും പറഞ്ഞിട്ടില്ല. പ്രാദേശിക തലങ്ങളില്‍ ചില നിലപാടുകളില്‍ യോജിച്ചു പോകാവുന്നവരുമായി തിരഞ്ഞെടുപ്പില്‍ ഒരു ധാരണ യുണ്ടാക്കി എന്നതില്‍ കവിഞ്ഞു മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് മദനിയുമായി യാതൊരു ബന്തവുമില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.
ജയില്‍ മോചിതനായ മദനി, തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, തന്റെ നിലപാടുകളിലും, പ്രസംഗ ശൈലിയിലും മാറ്റം വരുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത് താഴെ കേള്‍ക്കാം.
ഹമീദ് ചേന്ന മങ്ങല്ലൂരിന്റെ ലേഖനത്തില്‍ മദനിയെ കുറിച്ചും, അയാളുടെ പാര്‍ട്ടിയായ പി.ഡി.പി, യെ കുറിച്ചും പറഞ്ഞ വരികള്‍ ഇങ്ങനെയാണ്.
"കേരളത്തില്‍ ഏകവ്യക്തികേന്ദ്രീകൃതമായ ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത് പി.ഡി.പി.യാണ്. അബ്ദുനാസര്‍ മഅദനിയെ മൈനസ് ചെയ്‌താല്‍ പിന്നെ പി.ഡി.പി.യില്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഉള്ളറിയണമെങ്കില്‍ മഅദനിയില്‍ തുടങ്ങുകയും മഅദനിയില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. "
ഇവിടെ ആ ഏക വ്യക്തി കേന്ദ്രീകൃത എന്നതില്‍ ആ വ്യക്തിയാണ് മദനി. അയാളാണ് തന്റെ തിരുത്തലുകളെ കുറിച്ച് പറയുന്നത്....
Subscribe to:
Posts (Atom)