ഇന്ത്യന്‍ ജുഡിഷ്യല്‍ സംവിധാനത്തില്‍ കോടതികള്‍ എടുത്തുവരുന്ന നിലപാടുകള്‍ എല്ലാം പൂര്‍ണമായും നേരായ വഴിക്കാണെന്നുള്ള ധാരണ തീര്‍ത്തും തെറ്റാണ്. അതിന്‍റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും വലിയ വ്യാവസായിക ദുരന്ധമായ ഭോപ്പാല്‍ ദുരന്ധവും, അതില്‍ ഇന്ത്യയടെ പരമോന്നത നീതിപീഠം കൈകൊണ്ട നിലപാടും.
കേസ്സിലെ പ്രതികള്‍ക്കെതിരെയുള്ള കേസ്സിന്റെ വീര്യം എന്തിനു കുറച്ചു എന്നതിന് വ്യക്തമായ ഒരു മറുപടി പറയാന്‍ കോടതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ അനിവാര്യമായ വകുപ്പുകള്‍ നിയമ പുസ്തകത്തില്‍ അപര്യാപ്ത മായിരുന്നെങ്കില്‍, അതിനു വേണ്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ട നടപടികളോ, ശുപാര്‍ശയോ ചെയ്യണമായിരുന്നു. പാവപെട്ട ഭോപ്പാല്‍ ജനത ഇരുപത്തഞ്ചു വര്‍ഷം കാത്തിരുന്ന ശേഷം ഇപ്പോഴാണ് ജുഡീഷ്യറിയുടെ തലപത്തു കയ്യാളുന്നവര്‍ പര്യാപ്ത മായ നിയമ വകുപ്പിന്റെ അപര്യാപ്തത ചൂണ്ടി കാട്ടുന്നത്.
കോടതികള്‍ എന്നത് വിമര്‍ശനത്തിനു വിധേയമാക്കാന്‍ പാടില്ലാത്ത സംഗതിയൊന്നുമല്ല. ജനകീയ ജനാധിപത്യ വ്യവസ്ഥയില്‍ ഊന്നി നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് എക്സികൂടീവും , ലെജിസ്ലേച്ചറും മാറ്റി നിര്‍ത്തികൊണ്ട് ജുഡിഷ്യറിക്ക് ഒറ്റക്ക് നിലനില്‍പ്പില്ല.
എന്തിനേറെ ജുഡീഷ്യറിക്കകത്ത് ഇരുപതു ശതമാനം കറപ്ഷന്‍ നടക്കുന്നുണ്ടെന്നത് ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നവര് തന്നെയാണ് പറഞ്ഞിട്ടുള്ളത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ MATHRUBHUMI ഈ പ്രസ്താവനയെ അഭിവാദ്യം ചെയ്യുന്നു.
Wednesday, 7 July 2010
Subscribe to:
Posts (Atom)